മഹാബലി വന്നാലും

മഹാബലി വന്നാലും - പുതു
മലര്‍ക്കളം കണ്ടാലും - നൃപ
സുദിനമിതില്‍ തവപദം തന്നില്‍
സുരഭിലമാം പൂവുകള്‍ തൂകിടാം
മധുമധുരം ശീലുകളില്‍ തവജയ - 
ഗാഥകള്‍ പാടാം കളികളുമാടാം
(മഹാബലി.... )

അത്തംനാള്‍ തൊട്ടു പത്തുവരേയ്ക്കുമീ -
ഇത്തിരിമുല്ലപ്പൂകമ്മലിട്ടും
കാട്ടില്‍ കിടക്കിന കായാമ്പൂവള്ളികള്‍
കണ്ണെഴുതും റോജ പൊട്ടു കുത്തും
പൊന്‍മലര്‍ ചൂടിയ തെച്ചിപ്പൂവള്ളികള്‍
കുമ്മിയടിക്കും ഇളംകാറ്റില്‍
ഓണനിലാവത്തു കയ്യില്‍ക്കുഴലായി
കാനനപ്പൂങ്കുയില്‍ പാട്ടു പാടും

പൂഞ്ചോലക്കാവിലൊരു 
പൂങ്കുളമുണ്ടേ - അതില്‍
പൂങ്കാറ്റിലാടിടുന്ന താമരയുണ്ടേ - നല്ല
പൂവള്ളിത്താമരയില്‍ തുമ്പി -
തുള്ളേണം തൈ തൈ
(പൂഞ്ചോല.... )

പൂക്കച്ചകെട്ടീട്ടും പൂമാല ചാര്‍ത്തിയും
പൂമുണ്ടു തോളിലിട്ടു തുമ്പിതുള്ളേണം തൈ തൈ
കരിമുടിയില്‍ മലരുവേണം 
കരങ്ങള്‍ തന്നില്‍ വളകള്‍ വേണം
കളമൊഴിയില്‍ മധുരം വേണം 
ചരണമതില്‍ തളകള്‍ വേണം
കളിയാടി വിളയാടി കാവില്‍ -
എത്തേണം തൈ തൈ
(കരിമുടിയില്‍..... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mahabali vannalum

Additional Info

Year: 
1961

അനുബന്ധവർത്തമാനം