കണ്ണുനീര്‍ മാത്രമായല്ലോ
കണ്ണുനീര്‍ മാത്രമായല്ലോ - ഞാന്‍
കണ്ട കിനാവുകളെല്ലാമേ (2)
കണ്ണുനീര്‍ മാത്രമായല്ലോ
കുട്ടിക്കാലം തൊട്ടൊരു നാളും
വിട്ടകലാതെ വളര്‍ന്നു
കുറ്റം ചെയ്താലും കനിവോടെ
കൂട്ടിക്കൊണ്ടു നടന്നു
കണ്ണുനീര്‍ മാത്രമായല്ലോ
കൊച്ചനിയത്തിയെ വാത്സല്യത്തിന്‍
തൊട്ടിലിലാട്ടിയൊരണ്ണന്മാര്‍
വിട്ടു പിരിഞ്ഞല്ലോ - ഞാനവരെ
ഒറ്റുകൊടുത്തല്ലോ
കണ്ണുനീര്‍ മാത്രമായല്ലോ
അനുരാഗത്തിന്‍ ലഹരിയില്‍
നീയൊരു നരനെന്നോര്‍ത്തു ഞാന്‍
ഉള്ളിലിരുന്നൊരു ചോരക്കൊതിയതു
കണ്ടില്ലല്ലോ ഞാന്‍
മകുടം ചൂടും മകനെ കാണാന്‍
മനസ്സു നൊന്തൊരു മാതാവേ
അജ്ഞതയാലെ നിന്നേപ്പോലും
ചതിച്ചുവല്ലോ ഞാന്‍
മരിക്കയോ ഞാന്‍ ആ ചരണങ്ങളില്‍
നമസ്ക്കരിയ്ക്കാതേ
പാവനയാം ആ ഗംഗയില്‍
എന്നുടെ പാപം കഴുകാതേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kannuneer mathramayallo
Additional Info
Year:
1961
ഗാനശാഖ: