അക്കാനി പോലൊരു നാക്കുനക്ക്
Music:
Lyricist:
Singer:
Film/album:
അക്കാനി പോലൊരു നാക്കുനക്ക് - അതില്‍
ചക്കരപോല്‍ നല്ല വാക്കിരുക്ക്
സൊക്ക്ത് സൊക്ക്ത് നെഞ്ചന്ക്ക്
ആനാല്‍ നിക്കുത് കോപം അടഞ്ജലുക്ക്
(അക്കാനി.... )
ചേറ്റില്‍ മുളച്ചൊരു ചെന്താമരേ നിന്റെ
നോട്ടത്തിലാരും പകച്ചു നില്‍ക്കും (2)
ചെറ്റും ഭയക്കേണ്ട അണഞ്ചെന്റെ നെഞ്ചിലെ
കാറ്റു തുരപ്പാനീ മൂര്‍ക്കനൊക്കും (2)
മംഗളവാദ്യം മുഴക്കിക്കിട്ട് - ഒരു
മഞ്ചലിലേറി നീ വന്നുക്കിട്ട് (2)
മഞ്ചക്കയറൊന്നെടുത്തുക്കിട്ട് - ഇന്ത
മങ്ക കഴുത്തിലെ താലികെട്ട് (2)
അയ്യോടി ശങ്ക വേണ്ടെന്റെ പൊന്നേ - ഇരു
മെയ്യെങ്കിലും നമ്മളൊന്നുതന്നെ (2)
കയ്യോടു കൈകോര്‍ത്തു കൊണ്ടു തന്നെ വരും
കയ്യോടെ കൊണ്ടുപോകുന്നു നിന്നെ (2)
അക്കാനിപോലൊരു നാക്കുനക്ക് - അതില്‍
ചക്കരപോല്‍ നല്ല വാക്കിരുക്ക് (2)
തക്കാളിപോലെ തുടുത്തിരുക്ക് നിന്റെ
ഇക്കവിള്‍ പാത്തിട്ട് മത്തനെക്ക് (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Akkani poloru naakkunakku
Additional Info
Year:
1961
ഗാനശാഖ: