വിണ്ണിലുള്ള താരകമേ
വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ
വെണ്ണിലാവേ നിന്റെ കണ്ണാടി നീ തരുമോ (2)
വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ
ചമഞ്ഞിട്ടും ചമഞ്ഞിട്ടും ചന്തം വരുന്നില്ലല്ലോ (2)
ചന്ദനത്താലവുമായ് ചന്ദ്രാ നീ വന്നീടുമോ
വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ
വാടാത്ത പുഷ്പമാല തിരുമാറിൽ ചാർത്തിടുവാൻ (2)
കാട്ടുമുല്ലേ കൈ നിറയെ പൂവുകൾ നീ തന്നിടേണം
മനതാരിൻ....
മണിവീണ....
മനതാരിൻ മണിവീണ മായാമനോഹരമായ്
തിരുമുമ്പിൽ മീട്ടി മീട്ടി പാടിടേണം
വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ
പ്രേമത്തിൻ കൊട്ടാരത്തിൽ പട്ടാഭിഷേകമല്ലോ (2)
മാരനെപ്പോൽ സുന്ദരനാം മന്നവനും വന്നുവല്ലോ
ചിരി വേണം....
കളി വേണം.....
ചിരിവേണം കളിവേണം പൊന്നിൻ ചിലങ്കകളേ
മുരളിതൻ ഗാനം വേണം രാക്കുയിലേ
വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ
വെണ്ണിലാവേ നിന്റെ കണ്ണാടി നീ തരുമോ
വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ