ചേർത്തതു് Neeli സമയം
കാലാകാലങ്ങളായി എറണാകുളം മഹാരാജാസ് കോളേജ് കാമ്പസിൽ കുട്ടികൾ പാടി നടന്ന ഗാനമാണിത്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം വലിയ പണിക്കൻതുരുത്ത് സ്വദേശികളായ ദയാൽ സിങും, ആശാൻ ബാബുവും ചേർന്നാണ് ഗാനം രചിച്ചത്. ആശാൻ ബാബുവിൽ നിന്നു ലഭിച്ച ഗാനം, ദയാൽ വരികൾ മാറ്റിയെഴുതി പാട്ടിന്റെ രൂപത്തിൽ ചിട്ടപ്പെടുത്തുകയായിരുന്നു. കാമ്പസിലെ ഈ ഓർമ്മകൾ ഉണർത്തുന്ന ഗാനത്തിന് പിന്നീട് കോളേജിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയായ ഫൈസൽ റാസി പുതിയൊരു രൂപം നൽകി ചിട്ടപ്പെടുത്തുകയായിരുന്നു. ഫൈസൽ റാസിയും സുഹൃത്തുക്കളും ചേർന്ന് ഒരു ആൽബം സോങ്ങായി പൂമരം പാട്ട് ചെയ്യാൻ തയ്യാറെടുപ്പ് നടത്താനിരിക്കെയാണ് സംവിധായകൻ എബ്രിഡ് ഷൈൻ ഈ ഗാനം കേൾക്കാൻ ഇടയായതും തുടർന്ന് ഫൈസൽ റാസിയുടെ സംഗീത സംവിധാനത്തോടെ കാളിദാസ് ജയറാം നായകനാകുന്ന പൂമരം എന്ന ചിത്രത്തിൽ. ഈ പാട്ട് ഉൾപ്പെടുത്തുന്നതും. ഗാനം ഇറങ്ങിയത് 2017 ലാണ്