കളരിയ്ക്കും
കളരിയ്ക്കും കാവിനുമുണ്ടൊരു ദൈവം.....
പൊഴിയുന്നൂ പൂമഴ പോലൊരു പുണ്യം.....(2)
ആ....മാനമിടിഞ്ഞേ വീണാലും ശരി മാനം കളയാമോ....
ഈ ആന മെലിഞ്ഞു തൊഴുത്തിൽ കെട്ടാനാളെ വിളിയ്ക്കാമോ..
ആർത്തി പെരുത്തവർ വാഴുമ്പോൾ നാടിന് നന്മയുണ്ടോ....
ആ...താനേ പോയി കുമ്പിട്ടാൽ മോക്ഷം നേടലുണ്ടോ......
പോരില്ല...അങ്കമില്ല....പൊരുതുമോ...ഒരുകുലം വെറുതേ.....
(കളരിയ്ക്കും..........................പുണ്യം)
പഴയചരിത്രം പാടീട്ട് പകയുടെ തീയ്യ് വളർത്താമോ....
മതിലും വേലിയും മാനിച്ച് കുതിരകയറ്റം നിർത്താമോ.....
കടുകിട തെറ്റും...കടകം വേണ്ടാ....
തരികിട വേണ്ടാ...തട്ടും വേണ്ടാ....
കടമ മറന്നാൽ ചോറും വേണ്ടാ.....കളിമാറ്റ്.....
കുടിമ നിറയ്ക്കും....പാവത്താനേ....
കടിപിടി കൂട്ടാൻ നീ നിൽക്കേണ്ട.....
ഇളമുറവാഴും മണ്ണാണല്ലോ....വഴിമാറ്‍ മറുതേ......
(കളരിയ്ക്കും...........................പുണ്യം)
പലതും കാതിൽ കേട്ടിട്ട്..പകലും സ്വപ്നം കാണാമോ....
ഓ....ഓ.....ഓ......
ഇരുളാണെന്ന് നിനച്ചിട്ട് പുലരും വരെയും കാക്കാമോ....
ഓ....ഓ....ഓ........
അണിയണി ചേരും പുതുമക്കാരേ.....
പകയുടെ വഴിയേ പോയ്ക്കൂടാ.....
കുരവയിടേണ്ട.... കൂത്തും വേണ്ടാ...കുടമാറ്റ്...
ശിങ്കിടി കൊട്ടും ശീമക്കാരേ....
ചങ്കിന് കുത്താൻ നോക്കണ്ടാരും.....
നല്ലൊരുകാലം നമ്മൾക്കില്ലേ....നനയല്ലേ വെറുതേയാരും...
(പല്ലവി)
എങ്കിലും കുഞ്ഞുങ്ങൾ നമ്മുടേത്
സങ്കടം കൊണ്ടല്ല സദ്യയൂണ്
ദൈവകോപങ്ങളും ഓർത്തിടേണം
കൈ പിടിച്ചൊന്നായ് ചേർത്തീടേണം