ആയിരം അജന്താ ചിത്രങ്ങളിൽ

ആയിരം അജന്താ ചിത്രങ്ങളിൽ ആയിരം അജന്താ ചിത്രങ്ങളിൽ ആ മഹാബലിപുര ശിൽപ്പങ്ങളിൽ ഓർമ്മയില്ലേ നിനക്കൊന്നും ഓർമയില്ലേ... പ്രിയതമനാകും പ്രഭാതത്തെ തേടുന്ന വിരഹിണി സന്ധ്യയെപ്പോലെ അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ അരികിലുണ്ടെന്നാലും നീ (അലയുന്നു ..) വെണ്മേഘഹംസങ്ങൾ കൊണ്ടുവരേണമോ എൻ ദുഃഖസന്ദേശങ്ങൾ -എൻ ദുഃഖസന്ദേശങ്ങൾ ആയിരം അജന്താ ചിത്രങ്ങളിൽ വിദളിതരാഗത്തിൻ മണിവീണതേടുന്ന വിരഹിയാം വിരലിനെപ്പോലെ കൊതിയ്ക്കുകയാണിന്നും നിന്നെത്തലോടുവാൻ മടിയിലുണ്ടെന്നാലും നീ (കൊതിയ്ക്കുക..) നവരാത്രി മണ്ഡപം കാട്ടിത്തരേണമോ മമനാദ നൂപുരങ്ങൾ -മമ നാദ നൂപുരങ്ങൾ ആയിരം അജന്താ ചിത്രങ്ങളിൽ ആ മഹാബലിപുര ശിൽപ്പങ്ങളിൽ നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ് സംഗീതമാലപിച്ചു -സംഗമ സംഗീതമാലപിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
aayiram ajantha chithrangalil

Additional Info

Year: 
1977

അനുബന്ധവർത്തമാനം