പുതുനാരി വന്നല്ലോ

 

പുതുനാരി വന്നല്ലോ പുന്നാരം തന്നല്ലോ
പൂമാരന്‍ പുളകങ്ങള്‍ പുതയ്ക്കുന്നല്ലോ
പനിനീര്‍ മുത്താരമെറിഞ്ഞ്
പനിമതി പോലെ മുന്നിലണഞ്ഞ്
പൂമെയ്യാള്‍ പൂംകൊടി പോലെ വിളങ്ങുന്നല്ലോ
കല്യാണപന്തലില്‍ നാണം കുണുങ്ങുന്നല്ലോ
(പുതുനാരി വന്നല്ലോ...)

പുഞ്ചിരി പൊന്നൊളി തൂകിയിട്ട്
പൂന്തുകിലാല്‍ മുഖം മൂടിയിട്ട്
കാഞ്ചന സാരി ഖമീസിട്ട്
കാല്‍ വിരലാല്‍ പടമെഴുതിയിട്ട്
കാമിനിയാളാ കവിതപ്പുഴയില്‍
കനവുകളുരുകും കളഭപ്പുഴയില്‍
കല്യാണപന്തലില്‍ നാണം കുണുങ്ങുന്നല്ലോ
(പുതുനാരി വന്നല്ലോ...)

മാന്തളിര്‍ ചുണ്ടിണവിറപൂണ്ട്
മാറില്‍ ചെപ്പുകള്‍ കൊതി പൂണ്ട്
നില്‍ക്കുവതേതൊരു മധുമൊഴിയോ
ഷൌക്കില്‍ മുങ്ങിയ ചന്ദ്രികയോ
സ്വര്‍ണപ്പട്ടുവിരിച്ചൊരു മഞ്ചം
പൂമുല്ലപ്പൂ വിതറിയ മഞ്ചം ഒരുങ്ങുന്നല്ലോ
താരാട്ടാന്‍ മാരനു നെഞ്ചം തുടിക്കുന്നല്ലോ
(പുതുനാരി വന്നല്ലോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthunaari Vannallo