സ്വപ്നത്തിൽ നിന്നൊരാൾ

സ്വപ്നത്തില്‍ നിന്നൊരാള്‍ ചോദിച്ചു
പ്രേമസ്വര്‍ഗ്ഗത്തില്‍ കൂട്ടിനു പോരാമോ..
രാഗത്തിന്‍ പൂമാല കോര്‍ക്കാമോ
നിന്റെ രാജകുമാരനു ചാര്‍ത്താമോ..

സങ്കല്‍പ്പഗംഗയില്‍ നീരാടി നില്‍ക്കുമ്പോള്‍
തങ്കക്കിനാവിന്റെ തേരിറങ്ങി..
മന്ദാര മോഹത്തിന്‍ മാണിക്യവീണയില്‍
ഗന്ധര്‍വഗാനങ്ങള്‍ തൂകിടാമോ..
ആ.. ആ‍ ആ..

വസുമതിക്കാട്ടിലെ വനമുല്ല പൂക്കുമ്പോള്‍
ചുടുമുത്തമായിരം തന്നിടാമോ..
തുടികൊട്ടുംമാറിലെ മധുരിക്കുമോര്‍മ്മകള്‍
മണിയറ കാണുവാന്‍ കാത്തിരിപ്പൂ...
ആ.. ആ‍ ആ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnathil Ninnoral

Additional Info

അനുബന്ധവർത്തമാനം