ഒരു നാട്ടിൽ

ഒരു നാട്ടിൽ പണ്ടെങ്ങോ ഗുരുനാഥൻ കെങ്കേമൻ
അതിവിരുതൻ എന്നാലും പടം വരയാൻ പറ്റില്ലേ
അത് പണിയായേ ..ആ പിള്ളേർക്കൊന്നും
പിടികിട്ടാതായവർ പരീക്ഷയാകെ തോറ്റേപോയി  
ഒരുവഴി പിന്നെ കണ്ടെത്താൻ ആശാനേറി വാശി
ശിഷ്യന്മാരെക്കൂട്ടി ദൂരേക്കങ്ങു പോയി
നേരിൽ കാണുന്നേ അറിയാത്തവയെല്ലാം
കഥ പിരിയുന്നേ അവർ പരീക്ഷയെല്ലാമെ കടന്നേ

കഥയേ കഥയെങ്ങും പാട്ടായി
വഴിയേ അത് ശീലം പോലായി
ചുളുവിൽ ഉലകാകെ ചുറ്റാൻ പറയും
മറുപേരായ് കരുതി ..
തുടരുന്നുണ്ടെ ഇന്നുമേ അങ്ങനെ
ഇവിടുന്നും ചിലർ പോണിതാ ഇങ്ങനെ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru nattil