കിനാവിലിന്നൊരു നിലാവൊരുക്കണതാരാണു്

കിനാവിലിന്നൊരു നിലാവൊരുക്കണതാരാണു്
കണ്ണാടിച്ചില്ലിന്‍ മുന്നില്‍ നില്‍ക്കും പെണ്ണാണു്
പൂമാരന്‍ കൂടെച്ചേരാനോര്‍ക്കും പെണ്ണാണു്

കല്ലായിപ്പുഴയോരത്തു് ഖൽബു മിനുക്കും നല്ലഴകേ
എന്തേ കണ്ണില്‍ മൊഹബ്ബത്ത്‌ ചുണ്ടില്‍ തേനിന്‍ സർബ്ബത്ത്
മൊഞ്ചേറും പുഞ്ചിരിയോടെ വന്നിന്നോ പുതുമണവാളന്‍
ഇന്നീ രാവിന്റെ മുറ്റത്തു് നീയാ മിന്നിയ നേരത്തു്
കല്ലായിപ്പുഴയോരത്തു് ഖൽബു മിനുക്കും നല്ലഴകേ

അസര്‍മുല്ലയാകും നിന്റെ അടുത്തെത്തി മാരന്‍ നില്‍ക്കേ
കൊലുസ്സിന്നു മിണ്ടാനെന്തേ മടിക്കുന്നു പൊന്നേ....പൊന്നേ
ഒളിക്കുന്ന നാണം മെല്ലെ മുളയ്ക്കുന്ന നേരം കൊഞ്ചും
വളക്കൈകളോടെ നീയും മറയ്ക്കുന്ന കണ്ടേ.. കണ്ടേ
പൂമോളേ....പൂമോളേ...റംസാന്‍ കുളിരായ് എന്നെന്നും
പുന്നാരേ...പുന്നാരേ...പുയ്യാപ്പിളയ്ക്കോ പുണ്യം നീ
മനസ്സിന്റെ സുല്‍ത്താനായ് ചേലോലും സുല്‍ത്താനായ്
നീയേ...നീയേ...നീയേ...നീയേ..
കല്ലായിപ്പുഴയോരത്തു് ഖൽബു മിനുക്കും നല്ലഴകേ

തണുപ്പുള്ള മേട്ടില്‍ നിന്നും പറന്നെത്തുമീറന്‍ കാറ്റേ
പുതുപ്പെണ്ണു നിന്നെക്കാണേ പുതയ്ക്കുന്നതെന്തേ ചൊല്ല്
അലുക്കിട്ട കാതില്‍ നീയും അടക്കത്തിലെന്തോ മൂളി
തുടിക്കുന്നു പെണ്ണിന്‍ നെഞ്ചം കൊതിപ്പിച്ചതെന്തേ ചൊല്ല്
വന്നില്ലേ വന്നില്ലേ മൈനക്കിളിതന്‍ നിക്കാഹ്‌
പൊന്നെല്ലാം തന്നില്ലേ കാരുണ്യത്താലല്ലാഹു
സുബര്‍ക്കങ്ങളൊന്നൊന്നായ് കാണേണേ
ഈ മണ്ണില്‍...തമ്മിൽത്തമ്മില്‍ തമ്മില്‍ തമ്മില്‍

കല്ലായിപ്പുഴയോരത്തു് ഖൽബു മിനുക്കും നല്ലഴകേ
എന്തേ കണ്ണില്‍ മൊഹബ്ബത്ത്‌ ചുണ്ടില്‍ തേനിന്‍ സർബ്ബത്ത്
മൊഞ്ചേറും പുഞ്ചിരിയോടെ വന്നിന്നോ പുതുമണവാളന്‍
ഇന്നീ രാവിന്റെ മുറ്റത്തു് നീയാ മിന്നിയ നേരത്തു്
കല്ലായിപ്പുഴയോരത്തു് ഖൽബു മിനുക്കും നല്ലഴകേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinaavilinnoru nilaavorukkanathaaraanu..