നീര്‍മിഴിയോടെ അലയുകയായോ

നീര്‍മിഴിയോടെ അലയുകയായോ
പാഴ്വഴി നീളേ ജീവിതമേ
നൊമ്പരമേകും ചുവടുകളാകെ
മനസ്സിന്‍ ചുമലില്‍ താങ്ങി നീ
ഇരുളോ കൈയ്യേറും നിന്‍ ചിന്തയില്‍
നിറയെ നോവണിഞ്ഞ തേങ്ങലല്ലേ
ഹൃദയം കനലിന്‍ മരുഭൂമിയോ
നീര്‍മിഴിയോടെ അലയുകയായോ
പാഴ്വഴി നീളേ ജീവിതമേ

പകലുകളെങ്ങോ വഴിമറയുന്നോ
ഇരവിന്‍ ഭാരം പെരുകുന്നൂ
കടലുകളുള്ളില്‍ കളി തുടരുന്നോ
തിരയില്‍ തീരം തകരുന്നൂ
കാവലാം ഈശ്വരനോ കൈവെടിയുന്ന പോലെ
തോഴരായ് നിന്നവരോ കൈകഴുകുന്നു മെല്ലെ
ആശ്വാസം ദൂരേ ഏതേതോ വിധിയാലേ
നീര്‍മിഴിയോടെ അലയുകയായോ
പാഴ്വഴി നീളേ ജീവിതമേ
നൊമ്പരമേകും ചുവടുകളാകെ
മനസ്സിന്‍ ചുമലില്‍ താങ്ങി നീ

ഉയിരിനു മീതേ ഒരു തണലില്ലേ
അരികെ ഇന്നും തുണയില്ലേ
ഉരുകിയ നെഞ്ചിന്‍ ചിതയുടെ മേലേ
തഴുകാനേതോ വിരലില്ലേ
എങ്കിലും ദുഃശകുനം പൊള്ളലേകുന്നപോലെ
എന്നിനീ തോരുവാനോ കണ്ണുനീര്‍മാരി മെല്ലെ
ആശ്വാസം ദൂരേ ഏതേതോ വിധിയാലേ
നീര്‍മിഴിയോടെ അലയുകയായോ
പാഴ്വഴി നീളേ ജീവിതമേ
നൊമ്പരമേകും ചുവടുകളാകെ
മനസ്സിന്‍ ചുമലില്‍ താങ്ങി നീ
ഇരുളോ കൈയ്യേറും നിന്‍ ചിന്തയില്‍
നിറയെ നോവണിഞ്ഞ തേങ്ങലല്ലേ
ഹൃദയം കനലിന്‍ മരുഭൂമിയോ
നീര്‍മിഴിയോടെ അലയുകയായോ
പാഴ്വഴി നീളേ ജീവിതമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neermizhiyode alayukayo..

Additional Info

Year: 
2010

അനുബന്ധവർത്തമാനം