എരിവേനൽ പോവുകയായി

എരിവേനൽ പോവുകയായി
പൈങ്കിളി കാതിൽ കാകളി പാടും
പൂക്കാലം ഇതിലേ വരവായ്
തൂമഞ്ഞിൻ കോടിയുടുക്കും
ചെമ്പനിനീർപ്പൂ എൻ ജനലോരം
വിരിയാറുണ്ടെന്നും പതിവായ്
ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ
ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ
ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ
ഒരു കൊച്ചു മൊഴിയുടെ ചിറകിളക്കം
അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ
ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം
ഭാവുകമായ് തൂവുകയായ് പനിനീർ മഴ നീലാകാശം
എരിവേനൽ പോവുകയായി
പൈങ്കിളി കാതിൽ കാകളി പാടും
പൂക്കാലം ഇതിലേ വരവായ്

അണിമേഘത്തിര നീക്കി പകലോന്റെ തിരനോട്ടം
ഇനിയോരോ പുലരിയ്ക്കും അഴകോലും പുതുഭാവം
അണിമേഘത്തിര നീക്കി പകലോന്റെ തിരനോട്ടം
ഇനിയോരോ പുലരിയ്ക്കും അഴകോലും പുതുഭാവം
അഭിലാഷ മനമാകേ കതിരാടിയുലയുമ്പോൾ
അറിയാതെയുല്ലാസം അകതാരിൽ നിറയുമ്പോൾ
ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ
ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ
ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ
ഒരു കൊച്ചു മൊഴിയുടെ ചിറകിളക്കം
അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ
ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം
ഭാവുകമായ് തൂവുകയായ് പനിനീർ മഴ നീലാകാശം

ഋതു മാറും സമയത്ത് തറവാടിൻ മുറ്റത്ത്
തളിരോലത്തുമ്പത്തെ കുരുവിയ്ക്കും കല്യാണം
ഋതു മാറും സമയത്ത് തറവാടിൻ മുറ്റത്ത്
തളിരോലത്തുമ്പത്തെ കുരുവിയ്ക്കും കല്യാണം
ഉയിരാകേ ശുഭകാലം നിറമാല ചാർത്തുമ്പോൾ
നിറവിന്റെ നിധിയാലേ കരതാരും കവിയുമ്പോൾ
ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ
ഹാ ഹാ.. ഹും ഹും...
ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ
ഒരു കൊച്ചു മൊഴിയുടെ ചിറകിളക്കം
അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ
ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം
ഭാവുകമായ് തൂവുകയായ് പനിനീർ മഴ നീലാകാശം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Erivenal povukayaayi...

Additional Info

Year: 
2011

അനുബന്ധവർത്തമാനം