വാൾമുന കണ്ണിലെ
വാൾമുനക്കണ്ണിലെ മാരിവില്ലേ
കട്ടെടുക്കാൻ.. എൻ കൈ തരിച്ചു
തൊട്ടപ്പോൾ മഴവില്ല് തേൻമഴയായ്
ആ മഴ.. ആദ്യാനുരാഗമായി
ഇതുവരെ അറിയാത്ത നൊമ്പരമെൻ
ആത്മാവിൻ ആത്മാവിൽ ഞാനറിഞ്ഞൂ
അരുവിയായ് പലവഴി അലഞ്ഞതെല്ലാം
അഴകേ.. നിൻ അരികിലേയ്ക്കായിരുന്നു
വാൾമുനക്കണ്ണിലെ മാരിവില്ലേ
കട്ടെടുക്കാൻ.. എൻ കൈ തരിച്ചു
എന്തിനെന്നേതിനെന്നറിയാതെ
കൂടെ.. കൂടാൻ എനിക്കു തോന്നി
ആരുമില്ലാതിനി നോവുകില്ലാ നൊമ്പരച്ചെമ്പകമേ
എരിവെയിൽ.. ചൂടിൽ തണലായ് മാറാം
പെരുമഴയിൽ പീലിക്കുടയാകാം
വാൾമുനക്കണ്ണിലെ മാരിവില്ലേ
കട്ടെടുക്കാൻ.. എൻ കൈ തരിച്ചു
ഒരു നൂറു ജന്മം.. കാത്തിരുന്നു
ഒടുവിൽ നീയെൻ അരികിലെത്തി
വാക്കുകളുണ്ടോ തൂലികയിൽ വാസനപ്പൂങ്കാറ്റേ
കുഴലൂതി വരുമോ.. പൂങ്കുയിലേ
മാംഗല്യക്കുരവയിടാനായ്
വാൾമുനക്കണ്ണിലെ മാരിവില്ലേ
കട്ടെടുക്കാൻ എൻ കൈ തരിച്ചു
തൊട്ടപ്പോൾ.. മഴവില്ല് തേൻമഴയായ്
ആ മഴ.. ആദ്യാനുരാഗമായി
ഇതുവരെ അറിയാത്ത നൊമ്പരമെൻ
ആത്മാവിൻ.. ആത്മാവിൽ.. ഞാനറിഞ്ഞൂ
അരുവിയായ്.. പലവഴി അലഞ്ഞതെല്ലാം
അഴകേ നിൻ അരികിലേയ്ക്കായിരുന്നു
വാൾമുനക്കണ്ണിലെ മാരിവില്ലേ
കട്ടെടുക്കാൻ എൻ കൈ തരിച്ചു