മഞ്ഞക്കാട്ടിൽ പോകണ്ടേ

മഞ്ഞക്കാട്ടില് പോകേണ്ടേ  
മഞ്ഞക്കിളിയെ പിടിക്കണ്ടേ (2)
മഞ്ഞക്കിളിയെ പിടിച്ചിട്ട്
പപ്പും പൂടേം പറിക്കാല്ലോ
പപ്പും പൂടേം പറിച്ചിട്ട് ..
ഉപ്പും മുളകും തേയ്ക്കാല്ലോ
ആ ..ഉപ്പും മുളകും തേച്ചിട്ട്
എണ്ണേലിട്ടു പൊരിക്കാല്ലൊ
എണ്ണേലിട്ടു പൊരിച്ചിട്ട്
കള്ളും കൂട്ടിയടിക്കാല്ലോ ..
ആ ..കള്ളും കൂട്ടിയടിച്ചിട്ട്
അമ്മേം പെങ്ങളേം തല്ലാല്ലോ
അമ്മേം പെങ്ങളേം തല്ലീട്ട്
പോലീസ് സ്റേഷനിൽ കേറാല്ലോ
ആ ..പോലീസ് സ്റേഷനിൽ കേറീട്ട്
സെൻട്രൽ ജെയിലിൽ പോകാല്ലോ
സെൻട്രൽ ജെയിലിൽ പോയിട്ട്
ഗോതമ്പുണ്ട തിന്നാല്ലോ ...

[മഞ്ഞക്കാട്ടില് പോകേണ്ടേ  ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjakkattil pokende

Additional Info

Year: 
2016

അനുബന്ധവർത്തമാനം