അശ്വിൻകുമാർ
AswinKumar
തമിഴ്നാട് സ്വദേശിയാണ് അശ്വിൻകുമാർ. മാതാപിതാക്കൾക്ക് ഗൾഫിലായിരുന്നു ജോലി എന്നതിനാൽ അദ്ദേഹം പഠിച്ചതും വളർന്നതും ഗൾഫിലായിരുന്നു. 2013 -ൽ ദ്വിഭാഷാ(തമിഴ്,തെലുങ്ക്) ചിത്രമായ ഗൗരവം - ത്തിലാണ് അശ്വിൻകുമാർ ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം ശരണാലയം, ദ്രുവങ്കൾ 16 എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
2016 -ൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെയാണ് അശ്വിൻ മലയാളത്തിൽ എത്തുന്നത്. തുടർന്ന് ലവകുശ, രണം, ചാർമിനാർ, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, എന്നിവയുൾപ്പെടെ പത്തോളം മലയാള സിനിമകളിൽ അഭിനയിച്ചു. മിമിക്രി ആർട്ടിസ്റ്റുകൂടിയാണ് അശ്വിൻകുമാർ.