പെണ്ണിന് ചിലമ്പിന്റെ
മാഘത്തിരുമകളുടയ പക
മിഴിയിൽ എരിതീക്കനലിൻ പക
മേഘത്തുടിയടി ചിതറി പക
ഹൃദയം പൊടിയും കൊടിയ പക
പെണ്ണിന്നു ചിലമ്പിന്റെ ഞെട്ടുന്നൊച്ച കിലുക്കത്തിൽ
നഗരമിതെരിയണ കനലിടുമൊരു പക
തന്നത്താനടച്ചിട്ട മുറിക്കുള്ളിൽ അടവച്ചു
വിരിയണ പുതിയൊരു കിളിമകളുടെ പക
ബാലേ രണശീലേ ഇവളാലേ
നാളെ പുതുനാളം തെളിയേണേ ഈ ജന്മ പാതയിൽ
നീയേ വിധിയും നീയേ നിയമവും നീ നിയതിയേ
ഓരോ മുറിവിനേയും കഴുകി മായ്ക്കും പുലരിയേ
ക്രോധം മുടിയഴിച്ചും സിര തുടച്ചും അണയവേ
ക്രോധം തുടൽ പറിഞ്ഞും കുടലുടഞ്ഞും പിടയവേ
ദ്രുപദജാനോവുകളിൽ വീണ്ടും
ഉണരുവാൻ നീയെവിടെ ശൗരേ..
ഒറ്റത്തുളസിയിതുരുകി പക
കുശിനിപ്പുകപോൽ കുതറി പക
ഉപ്പൊടു മുളകരയുന്ന പക
ചിതറും കടുകിൻ കൊടിയ പക
പെണ്ണിന്നു ചിലമ്പിന്റെ ഞെട്ടുന്നൊച്ച കിലുക്കത്തിൽ
നഗരമിതെരിയണ കനലിടുമൊരു പക
തന്നത്താനടച്ചിട്ട മുറിക്കുള്ളിൽ അടവച്ചു
വിരിയണ പുതിയൊരു കിളിമകളുടെ പക
വിജനമീ.. പാതിരകൾ തോറും
വരികയോ.. എൻ കനവിൽ ആരോ
ഒറ്റത്തുളസിയിതുരുകി പക
കുശിനിപ്പുകപോൽ കുതറി പക
ഉപ്പൊടു മുളകരയുന്ന പക
ചിതറും കടുകിൻ കൊടിയ പക
തനിയേ മിഴിനീട്ടും പെൺപക....