പിസ്സാ പിസ്സാ

സാ... സഖീ... യാവോ...
പിസ്സാ പിസ്സാ യമ്മി യമ്മി പിസ്സാ...
മോസറെല്ലോ ഹോ പിക്കിമിക്കി പിസ്സാ...
പെസ്റ്റോ പാസ്താ യമ്മി യമ്മി പിസ്സാ...
മോസറെല്ലോ ഹോ പിക്കിമിക്കി പിസ്സാ...
കണ്ണോട് കണ്ണായിരം കണ്ണാടി മിന്നായിരം 
കണ്ണാന്തളിക്കാട്ടിലോ... പൂവണ്ടെത്ര നൂറായിരം...
ഇല്ലാ ദിനപ്പൂമരം എല്ലാം വെയിൽ ചാമരം
പുന്നാങ്കിളിപ്പൈതലേ... പോരൂ...

പിസ്സാ പിസ്സാ യമ്മി യമ്മി പിസ്സാ...
മോസറെല്ലോ ഹോ പിക്കിമിക്കി പിസ്സാ...
പെസ്റ്റോ പാസ്താ യമ്മി യമ്മി പിസ്സാ...
മോസറെല്ലോ ഹോ പിക്കിമിക്കി പിസ്സാ...

കാറ്റേ വരൂ സ്നേഹത്തേന്മാവിലേ 
മാമ്പൂ മണം വാരി പോകാമിനീ...
മാറാപ്പിലേ ചില്ലോലം രാമുല്ലകൾ
നീട്ടുന്നുവോ നീളേ പൂവാടികൾ...
നിറച്ചാന്തു പൂശി കനിയഴകായ് 
ചിരിക്കൂട്ടുകാരാ പറന്നോടി വാ...
നനഞ്ഞാടി വാ നീ മഴപ്രാവ് പോൽ...
കുളിരൂട്ടിടാനീ തണുത്ത ചുരങ്ങളിൽ...

പിസ്സാ പിസ്സാ യമ്മി യമ്മി പിസ്സാ...
മോസറെല്ലോ ഹോ പിക്കിമിക്കി പിസ്സാ...

ആരാദ്യമീ വാകച്ചോട്ടിൽ വരും 
ചെമ്പൂമലർ തേരിൽ മാനം തൊടും...
പാലൂട്ടുവാൻ തന്നാരം താരാട്ടുവാൻ
മായാതെയീ മോഹക്കൂടേറിടാൻ...
നമുക്കീ കിനാവിൽ കളിമിഴിയിൽ 
കിനാക്കൂട്ടു ചാർത്തി ഒളിഞ്ഞെത്തിടാം...
ശരത്‌കാലമേഘത്തളിർഛായയിൽ
വിരുന്നൂട്ടിടാം ഈ നിമിഷം നുണഞ്ഞിടാം...

പിസ്സാ പിസ്സാ യമ്മി യമ്മി പിസ്സാ...
മോസറെല്ലോ ഹോ പിക്കിമിക്കി പിസ്സാ...
കണ്ണോട് കണ്ണായിരം കണ്ണാടി മിന്നായിരം 
കണ്ണാന്തളിക്കാട്ടിലോ... പൂവണ്ടെത്ര നൂറായിരം...
ഇല്ലാ ദിനപ്പൂമരം എല്ലാം വെയിൽ ചാമരം
പുന്നാങ്കിളിപ്പൈതലേ... പോരൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pizza Pizza

Additional Info

Year: 
2016

അനുബന്ധവർത്തമാനം