ചന്ദനപ്പൂന്തെന്നലിന്‍
ആ...
ചന്ദനപ്പൂന്തെന്നലിന്‍ കുളിര്‍ വെഞ്ചാമരം
ചെമ്പകത്തിന്‍ മഞ്ജരിതന്‍ പൊന്‍തോരണം
ചന്ദനപ്പൂന്തെന്നലിന്‍ കുളിര്‍ വെഞ്ചാമരം
ചെമ്പകത്തിന്‍ മഞ്ജരിതന്‍ പൊന്‍തോരണം
ദേവലോക ശാരിക തന്‍ ആലാപനം...
ചേതനയില്‍ മാരിവില്ലിന്‍ ആന്ദോളനം....
ചന്ദനപ്പൂന്തെന്നലിന്‍ കുളിര്‍ വെഞ്ചാമരം
ചെമ്പകത്തിന്‍ മഞ്ജരിതന്‍ പൊന്‍തോരണം...
ആ...
സ്നേഹ ലാളനം... സ്നേഹ സാന്ത്വനം...
സ്നേഹ ലാളനം... സ്നേഹ സാന്ത്വനം...
ശ്രീലമാം വസന്ത പുഷ്പ വർണ്ണ മേളനം
മഞ്ജുമേഘ കന്യതന്‍ ആര്യ നര്‍ത്തനം
കാഞ്ചന കളകാഞ്ചികള്‍ തന്‍ നാദവര്‍ഷണം
നാദവര്‍ഷണം... നാദവര്‍ഷണം...
ചന്ദനപ്പൂന്തെന്നലിന്‍ കുളിര്‍ വെഞ്ചാമരം
ചെമ്പകത്തിന്‍ മഞ്ജരിതന്‍ പൊന്‍തോരണം...
ആ...
ചാരു രഞ്ജിതം... ശാന്തമോഹനം...
ചാരു രഞ്ജിതം... ശാന്തമോഹനം...
പൊന്‍കിനാവിന്‍ പൂവനിക ചാര്‍ത്തും കുങ്കുമം
സ്വര്‍ണ്ണ വേണു നെഞ്ചില്‍ പേറും നാദ തരംഗം
തൊട്ടുണര്‍ത്തും ചുണ്ടുകളില്‍ തൂമകരന്ദം
തൂമകരന്ദം... തൂ മകരന്ദം...
ചന്ദനപ്പൂന്തെന്നലിന്‍ കുളിര്‍ വെഞ്ചാമരം
ചെമ്പകത്തിന്‍ മഞ്ജരിതന്‍ പൊന്‍തോരണം
ദേവലോക ശാരിക തന്‍ ആലാപനം...
ചേതനയില്‍ മാരിവില്ലിന്‍ ആന്ദോളനം....
ആ....