കൂഹു കൂഹു (F)
കൂഹു കൂഹു കുക്കു കുയിലേ...
കൂടു തേടും കൊഞ്ചും മൊഴിയേ...
പാടിപ്പാറും മഴ മുകിലേ...
ആലിമാലി ഇളം കുളിരേ...
അറിയാതെ ഒന്നുമറിയാതെ
അറിയുന്നു നിന്നെയെൻ
മൗനാനുരാഗങ്ങളില്‍... ഹേയ്...ഹേയ്...ഓ...
കൂഹു കൂഹു കുക്കു കുയിലേ...
കൂടു തേടും കൊഞ്ചും മൊഴിയേ...
ഒരു നാളാരോ എഴുതിയിരുന്നു പ്രിയമീ പ്രണയം കവിതകളായ്
ഒരു നാളാരോ കനവു കണ്ടിരുന്നു മധുരം പൊതിയും പൗര്‍ണ്ണമിയായ്
ആടൂ പാടൂ മനസ്സേ നീ പവിഴം പൊഴിയും പല്ലവികള്‍...
അലിഞ്ഞുപോയോ... ഞാനലിഞ്ഞുപോയോ നിന്‍ കരളിതളില്‍... ഓ...
കൂഹു കൂഹു കുക്കു കുയിലേ...
കൂടു തേടും കൊഞ്ചും മൊഴിയേ...
ഇനിയീ പകലും ഈറന്‍ സന്ധ്യയും രജനീഗന്ധി തന്‍ തൂമണവും...
പനിനീര്‍ക്കാറ്റിന്‍ മൃദു മര്‍മ്മരവും നിനവും നിഴലും ഒരുപോലെ...
തിരയൂ തിരയൂ മനസ്സേ... നീ തിരകള്‍ തഴുകും മണിമുത്തുകള്‍...
മയങ്ങി വീണോ...ഞാന്‍ മയങ്ങി വീണോ നിന്‍ മധുമൊഴിയില്‍... ഓ...
കൂഹു കൂഹു കുക്കു കുയിലേ...
കൂടു തേടും കൊഞ്ചും മൊഴിയേ...
പാടിപ്പാറും മഴ മുകിലേ...
ആലിമാലി ഇളം കുളിരേ...
അറിയാതെ ഒന്നുമറിയാതെ
അറിയുന്നു നിന്നെയെൻ
മൗനാനുരാഗങ്ങളില്‍...