കുഴലൂതും പൂന്തെന്നലേ (M)

കുഴലൂതും പൂന്തെന്നലേ
മഴനൂൽ ചാർത്തി കൂടെ വരുമോ (2)
കുറുമൊഴിമുല്ലമാല കോർത്തു സൂചിമുഖി കുരുവീ
മുറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ
ചിറകടികേട്ടു തകധിമി പോലെ
മുകിലുകൾ നമ്മുടെ തഴുകും മേട്ടിൽ  (കുഴലൂതും...)

ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താനം
കരിമഷിയഴകൊരുക്കുന്ന കണ്ണിൽ ഓളം..
ആരുതന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം
താരനോപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ
ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു
ലലല ..ലലാ..ലാലാലാല മഴനൂൽ ചാർത്തി കൂടെ വരുമോ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ

പനിമതിയുടെ കണം വീണ നെഞ്ചിൽ താളം
പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം
എന്റെ ജന്മസുകൃതാമൃതമായ് കൂടെവന്നു നീ പൊൻ‌കതിരേ
നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ
പാതകം പൂക്കുമീ പാതയോരം പാതയോരം
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
കുറുമൊഴിമുല്ലമാല കോർത്തു സൂചിമുഖി കുരുവീ
ചിറകടികേട്ടു തകധിമി പോലെ
മുകിലുകൾ നമ്മുടെ തഴുകും മേട്ടിൽ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
റ്ററ്ററ്റാറ്റാ ..റ്റാറ്റ..റ്റാറ്റ..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuzhaloothum poonethennale

Additional Info

Year: 
2009

അനുബന്ധവർത്തമാനം