മിഴികളിലീറൻ ഇതൾമൂടും

ആ ..ആ ...
മിഴികളിലീറൻ ഇതൾമൂടും സന്ധ്യ
മൊഴികളിൽ വിരഹം.. നോവേകും സന്ധ്യ
കൊഴിഞ്ഞ ദിനങ്ങളെ ഓർക്കാം..
കഴിഞ്ഞ കഥ നെഞ്ചിൽ ചേർക്കാം
കൊഴിയാത്ത സ്വപ്നങ്ങൾ പങ്കുവെയ്ക്കാം
മിഴികളിലീറൻ ഇതൾമൂടും സന്ധ്യ....
മൊഴികളിൽ വിരഹം നോവേകും സന്ധ്യ

മനസ്സിൽ മധുവൂറും നോവുകളിഴഞ്ഞപ്പോൾ
പ്രണയപാർവ്വണം പെയ്ത സുസ്മിതങ്ങൾ
കാതര നിനവുകളേകി പലനാൾ
കാലമേ.. പകൽ മായുകയായ് ശ്യാമയാമിനിക്കായ്
മിഴികളിലീറൻ ഇതൾമൂടും സന്ധ്യ
മൊഴികളിൽ.. വിരഹം നോവേകും സന്ധ്യ

ഹൃദയം മുള്ളുള്ള പൂവാൽ മുറിഞ്ഞിട്ടും
അധരം നുകർന്നെത്ര.. മകരന്ദ കണങ്ങൾ
വിലോല വീചികൾ മീട്ടിയ വീണയിൽ
രാഗമേ ഇനി.. പകരുകയില്ലേ വികാരമഞ്ജരികൾ

മിഴികളിലീറൻ ഇതൾമൂടും സന്ധ്യ
മൊഴികളിൽ വിരഹം.. നോവേകും സന്ധ്യ
കൊഴിഞ്ഞ ദിനങ്ങളെ ഓർക്കാം..
കഴിഞ്ഞ കഥ നെഞ്ചിൽ ചേർക്കാം
കൊഴിയാത്ത സ്വപ്നങ്ങൾ പങ്കുവെയ്ക്കാം
മിഴികളിലീറൻ ഇതൾമൂടും സന്ധ്യ....
മൊഴികളിൽ വിരഹം നോവേകും സന്ധ്യ
ഉം ...ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhikaleeran ithalmoodum

Additional Info

Year: 
2015

അനുബന്ധവർത്തമാനം