കുളിരുകൊണ്ടു തളിരുമൂടും

കുളിരുകൊണ്ടു തളിരുമൂടും ഉപവനങ്ങളിലൂടെ
തരളസ്വപ്ന നിറമിയലും.. മധുവനങ്ങളിലൂടെ
ഒരു പ്രേമ ബിന്ദുവായ് അനുരാഗ സിന്ധുവായ്
ഒഴുകിയൊഴുകി നീ വരുമ്പോൾ
അലയാഴിയായ് എൻ മാനസം...ആ

തങ്കവളകൾ ചാർത്തി താമരത്തളിർ നീർത്തി
താരണിത്താഴ്‌വരെ വന്നിറങ്ങിയ നിറനിലാപ്പക്ഷീ
നിനക്കോ ഈ.. നീലരാവിനോ നിരുപമ സൗന്ദര്യം
നിതാന്ത സൗരഭ്യം
കുളിരുകൊണ്ടു തളിരുമൂടും ഉപവനങ്ങളിലൂടെ

ചന്ദ്രകിരണം തൂകി ചൈത്ര രശ്മികൾ വീശി
ചന്ദനപുഷ്പ സുഗന്ധലോലയാം ഇന്ദ്രനീലപ്പക്ഷീ
നിനക്കോ ഈ.. ചെമ്പനീർപ്പൂവിനോ മാദകലാവണ്യം
മദകര താരുണ്യം

കുളിരുകൊണ്ടു തളിരുമൂടും ഉപവനങ്ങളിലൂടെ
തരളസ്വപ്ന നിറമിയലും.. മധുവനങ്ങളിലൂടെ
ഒരു പ്രേമ ബിന്ദുവായ് അനുരാഗ സിന്ധുവായ്
ഒഴുകിയൊഴുകി നീ വരുമ്പോൾ
അലയാഴിയായ് എൻ മാനസം...ആ
ഉം ..ലാലാ .ഉം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuliru kondu thaliru moodum

Additional Info

Year: 
2015

അനുബന്ധവർത്തമാനം