ചിത്രകാരന്റെ ഹൃദയം
ചിത്രകാരന്റെ ഹൃദയം കവരും
ലജ്ജാവതീലതയാണു ഞാന്‍
ലജ്ജാവതീലതയാണു ഞാന്‍
(ചിത്രകാരന്റെ... )
ആ...ആ....
തുടുതുടെത്തുടിയ്ക്കുമെന്‍ ദേഹം
തൊട്ടാല്‍ കുളിര്‍കോരും (2)
കൂട്ടുകാരുടെ കണ്ണില്‍ ഞാനൊരു
തൊട്ടാവാടിപ്പെണ്ണ് - തൊട്ടാവാടിപ്പെണ്ണ് (2)
(ചിത്രകാരന്റെ....)
ചൈത്രപഞ്ചമി നീര്‍ത്തിത്തന്നൊരു
മുത്തുക്കുടക്കീഴില്‍
ഉദ്യാനവിരുന്നിന് വന്നൂ - ഞാന്‍ വന്നൂ
കിലുകിലെ വിടരുമെന്‍ ഹൃദയം
കണ്ടാല്‍ കൊതിയാകും (2)
കൂട്ടുകാരുടെ കണ്ണില്‍ഞാനൊരു
കെട്ടാന്‍ നില്‍ക്കണ പെണ്ണ്
കെട്ടാന്‍ നില്‍ക്കണ പെണ്ണ് (2)
(ചിത്രകാരന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Chithrakaarante hridayam
Additional Info
ഗാനശാഖ: