ചരിത്രത്തിന്റെ വീഥിയിൽ
ചരിത്രത്തിന്റെ വീഥിയില്‍ സങ്കല്പത്തിന്റെ മഞ്ചലില്‍
ഇതിലേ ഇതിലേ ഞങ്ങളെതിരേല്‍ക്കുന്നു നിങ്ങളേ
ഇതിഹാസങ്ങള്‍ മേഞ്ഞു നടക്കും ഇറ്റലിയിലെ ഒരു ഗ്രാമം
ഈ രാജവീഥിക്കരികില്‍ ഗ്രാമവൃക്ഷത്തണലില്‍
അന്വേഷിക്കും കണ്ണുകളോടെ ആത്മദാഹത്തോടെ
ഈക്കല്‍പ്പടവിലിരിക്കുകയല്ലോ മൈക്കലേഞ്ജലോ
ചിത്രകലയുടെ മുത്തച്ഛനാകും മൈക്കലേഞ്ജലോ
മാനത്തും മണ്ണിലിമിതുവരെ മനുഷ്യപുത്രനെ കണ്ടില്ല
അന്വേഷിക്കൂ കണ്ടെത്തുമെന്നാണരുളിച്ചെയ്തതു നാഥന്‍
അന്വേഷിക്കാനിടമില്ലിനി ഞാന്‍ അന്വേഷിക്കാനിടമില്ലാ
കാല്‍വരി ചൂടിയ കാരുണ്യദീപമേ കാത്തരുളീടേണമേ -ഞങ്ങളെ
കാത്തരുളീടേണമേ
കാലിത്തൊഴുത്തില്‍ ജനിച്ചവനേ - കന്യാനന്ദനനേ
പാവങ്ങള്‍ ഞങ്ങള്‍ക്കായ് സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതില്‍ തുറന്നവനേ
ചമ്മട്ടിയുമായ് ജറുശലേം പള്ളിയില്‍ ചെന്നു നിന്നവനേ
അന്നത്തെ വൈദീകന്മാരെ പരീശരെ തള്ളീപ്പറഞ്ഞവനേ
മഗ്നലമറിയത്തിന്‍ കണ്ണുനീര്‍ കണ്ടപ്പോള്‍ മനസ്സലിഞ്ഞവനേ
മരക്കുരിശ്ശിന്മേല്‍ ക്രൂശിച്ച ദുഷ്ടര്‍ക്കു മാപ്പു കൊടുത്തവനേ
കാല്‍വരി ചൂടിയ കാരുണ്യദീപമേ കാത്തരുളീടേണമേ -ഞങ്ങളെ
കാത്തരുളീടേണമേ
സ്വര്‍ഗത്തിലിരിക്കുന്ന വിശ്വൈകപിതാവിന്റെ
തൃക്കൈയില്‍ നിന്നും ദൈവപുത്രന്മാര്‍ ജനിക്കുന്നു
അവരെ പാപത്തിന്റെ പൊയ്മുഖം കെട്ടിക്കുന്നു
അവരെ ജൂഡാസുകളാക്കി മാറ്റുന്നു കാലം.