കാറ്ററിയില്ല കടലറിയില്ല
കാറ്ററിയില്ല കടലറിയില്ല
അലയും തിരയുടെ വേദന
അലയും തിരയുടെ വേദന
(കാറ്ററിയില്ല..)
തീർത്ഥയാത്രകൾ പോയാലും
ചെന്നു തീരങ്ങളോടു പറഞ്ഞാലും
കരുണയില്ലാത്തൊരീ ലോകത്തിലാരും
തിരിഞ്ഞു നോക്കുകയില്ലല്ലൊ
തിരിഞ്ഞു നോക്കുകയില്ലല്ലൊ
(കാറ്ററിയില്ല..)
നീരാവി പൊങ്ങുകയാണല്ലൊ
കരൾ നീറിപ്പുകയുകയാണല്ലൊ
ഒരുമഴവില്ലായി മാനത്തൊരു നാൾ
വിരിഞ്ഞു നിൽക്കുമീ വേദനകൾ
വിരിഞ്ഞു നിൽക്കുമീ വേദനകൾ
(കാറ്ററിയില്ല...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kaattariyilla