കിള്ളിയാറ്റിൻ അക്കരെയുണ്ടൊരു
കിള്ളിയാറ്റിന്നക്കരെയുണ്ടൊരു വെള്ളിലഞ്ഞിക്കാട്
വെള്ളിലഞ്ഞിക്കാട്ടിലുണ്ടൊരു വെള്ളാരംകിളിക്കൂട്
വെള്ളാരംകിളിക്കൂട്ടിനടുത്തൊരു വേടന്‍ വന്നൂ
അമ്മയെയമ്പെയ്തു അച്ഛനെയമ്പെയ്തു
കുറുകിക്കുറുകി കൂട്ടിലിരുന്നു കുഞ്ഞിപ്പെണ്ണ് കിളിപ്പെണ്ണ്
ഓ.....
കിള്ളിയാറ്റിന്നക്കരെയുണ്ടൊരു വെള്ളിലഞ്ഞിക്കാട്
വിളിച്ചാല്‍ മിണ്ടാത്ത ദൈവം കിളിയുടെ വിളികേട്ടില്ല
കൂട്ടിലിരുന്നു കരഞ്ഞിട്ടാരും കൂട്ടിനു ചെന്നില്ലാ
ഓ....
കിള്ളിയാറ്റിന്നക്കരെയുണ്ടൊരു വെള്ളിലഞ്ഞിക്കാട്
വെള്ളിലഞ്ഞിക്കാട്ടിലുണ്ടൊരു വെള്ളാരംകിളിക്കൂട്
കിള്ളിയാറ്റിന്നക്കരെയുണ്ടൊരു വെള്ളിലഞ്ഞിക്കാട്
വെള്ളാരംകിളിക്കുഞ്ഞിനു കൊറിക്കാന്‍ കല്ലരിതരണേ
ചുറ്റാന്‍ തുണിതരണേ ചൂടാന്‍ കുടതരണേ
കുമ്പിളുകുത്തി കൂട്ടിലിരിക്കണ കുഞ്ഞിപ്പെണ്ണ് കിളിപ്പെണ്ണ്
ഓ..........