കളിചിരി മാറാത്ത കാലം

കളിചിരി മാറാത്ത കാലം
കണ്ണുനീർ കാണാത്ത കാലം
ഞാനൊരാളിനെ സ്നേഹിച്ചു പോയി
ഞങ്ങൾ പിരിഞ്ഞു പോയി

വിടരുവാൻ ദാഹിച്ച പൂക്കൾ
വീണടിഞ്ഞു പോയ് മണ്ണിൽ
പറക്കാൻ കൊതിച്ച കിനാവിൻ തുമ്പികൾ
ചിറകറ്റു വീണുപോയ് മുന്നിൽ 
(കളിചിരി... )

വിധിയുടെ കല്ലറയ്ക്കുള്ളിൽ
വീണുടഞ്ഞു  പോയ് മോഹം
ഒരുമിച്ചിരുന്നവരകന്നേ പോയവർ
ഇനിയൊന്നു കാണുമോ ഞങ്ങൾ 

കളിചിരി മാറാത്ത കാലം
കണ്ണുനീർ കാണാത്ത കാലം
ഞാനൊരാളിനെ സ്നേഹിച്ചു പോയി
ഞങ്ങൾ പിരിഞ്ഞു പോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalichiri maaraatha kaalam

Additional Info

അനുബന്ധവർത്തമാനം