പച്ചക്കരിമ്പു കൊണ്ട്

പച്ചക്കരിമ്പുകൊണ്ടു പടച്ചോന്‍ തീര്‍ത്തൊരു പെണ്ണ്
ഒരു പതിനേഴു വയസ്സുള്ള പെണ്ണ്
നിക്കാഹിനളിയന്റെ വരവും കാത്തിരിക്കണ്
നാട്ടുമ്പുറത്തൊരു പെണ്ണ് അഹാ
നാട്ടുമ്പുറത്തൊരു പെണ്ണ് (പച്ചക്കരിമ്പുകൊണ്ടു)

അകലെയിരുന്നവള്‍ക്കു കാണാത്ത കടലാസ്സില്‍
ആയിരം കത്തെഴുതി ഹൃദയം എഹേ
കനവിലാക്കവിളത്തു മഴവില്ലു കണ്ടിട്ട്
കല്‍ബിനകത്തൊരു ഹാല് അളിയനു
കല്‍ബിനകത്തൊരു ഹാല് (പച്ചക്കരിമ്പുകൊണ്ടു)

കരളിന്റെ ചുണ്ടത്ത് കത്തിച്ചു വെച്ചൊരു
കഞ്ചാവു ബീഡിയാണീ പ്രണയം
അതു വലിക്കുമ്പം വലിക്കുമ്പം തലയ്ക്കകത്തിരുന്നൊരു
വല്ലാത്ത ഗുലുമാല് മനിശ്ശനു
വല്ലാത്ത ഗുലുമാല് (പച്ചക്കരിമ്പുകൊണ്ടു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pachakkarimbu kondu

Additional Info

അനുബന്ധവർത്തമാനം