മാടപ്പിറാവേ മാടപ്പിറാവേ
മാടപ്പിറാവേ മാടപ്പിറാവേ
മക്കത്തു പോയൊരു ഹാജിയാരേ
ഹാജിയാരേ...
മക്കത്തൂന്നെന്തെല്ലാം കൊണ്ടു വന്നൂ
മുത്തുണ്ടൊ - പൊൻമുത്തു ചിപ്പിയുണ്ടോ
(മാടപ്പിറാവേ... )
മധുമാസരാവിലെ മരതകദ്വീപിൽ
മലക്കുകൾ കോർത്തൊരു മാലയുണ്ടോ
ഇത്താത്തയ്ക്ക് ചൂടിയുറങ്ങാൻ
ഇബിലീസ് കാണാത്ത പൂവുണ്ടോ
(മാടപ്പിറാവേ..)
മഴവില്ലിൻ നാട്ടിലെ മൈലാഞ്ചിയുണ്ടോ
മാനത്തെപ്പട്ടുനൂൽ തട്ടമുണ്ടോ
ഇത്താത്തയ്ക്ക് ചുറ്റിയുടുക്കാൻ
വക്കത്ത് കസവുള്ള കൈലിയുണ്ടോ
(മാടപ്പിറാവേ..)
അറബികൾ തന്നൊരു കണ്മഷിയുണ്ടൊ
അലുക്കത്തു കിലുങ്ങിണ തക്കയുണ്ടോ
ഇത്താത്തയ്ക്ക് തേച്ചു തെറുക്കാൻ
ഇത്തിരി കർപ്പൂര വെറ്റയുണ്ടോ
മാടപ്പിറാവേ മാടപ്പിറാവേ
മക്കത്തു പോയൊരു ഹാജിയാരേ
ഹാജിയാരേ...
മക്കത്തൂന്നെന്തെല്ലാം കൊണ്ടു വന്നൂ
മുത്തുണ്ടൊ - പൊൻമുത്തു ചിപ്പിയുണ്ടോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maadappiraave
Additional Info
ഗാനശാഖ: