നേര്‍ച്ച കുങ്കുമ പൂ കൊരുക്കും

നേര്‍ച്ച കുങ്കുമ പൂ കൊരുക്കും
ആർച്ച തത്തമ്മേ.. തത്തമ്മേ.. (2)
കാവിലെത്തേവരെ കണ്ടു വരുമ്പോൾ
കാത്തു നിൽക്കും ഞാൻ..
നിൽക്കും ഞാൻ...
മോഹമണിച്ചിത്രക്കൂടൊരുക്കി കൂടെ നടക്കും ഞാൻ
മോഹമണിച്ചിത്രക്കൂടൊരുക്കി കൂടെ നടക്കും ഞാൻ
ചെമ്പഴുക്കാച്ചൊടിച്ചേലും നിന്റെ ചെന്തളിർ ചുണ്ടിലെ പാട്ടും
ഒത്തിരിയൊത്തിരി ഇഷ്ടം കൊണ്ടേ സ്വപ്നം കണ്ടൂ ഞാൻ
സ്വപ്നം കണ്ടൂ ഞാൻ
നേര്‍ച്ച കുങ്കുമ പൂ കൊരുക്കും
ആർച്ച തത്തമ്മേ.. തത്തമ്മേ..

പാലാട്ടുകോമന്റെ പല്ലക്കിൽ
ഏഴാംകോട്ട കടക്കും ഞാൻ.. ആ.(2)
ആ.. പാലാട്ടുകോമന്റെ പല്ലക്കിൽ
ഏഴാം കോട്ട കടക്കും ഞാൻ..
തച്ചോളിപൂഴിക്കടകൻ പ്രയോഗിച്ചു
കെട്ടിലമ്മേ നിന്നെ കൈക്കലാക്കും
കെട്ടിലമ്മേ നിന്നെ കൈക്കലാക്കും

തങ്കക്കിനാവിന്റെ താമരമഞ്ചലിൽ കൊണ്ടുപോകും
ഞാൻ കൊണ്ടുപോകും...

കളരിപരദൈവങ്ങളാണേ... തറവാട്ടു താവഴികളാണേ
മുടിയേറ്റി നിൽക്കുന്ന ഭഗവതിക്കാവിലെ
പ്രണയരതി ശില്പങ്ങളാണേ...
ഇവളെന്റെ സ്വന്തം..ഇവളെന്റെ സ്വർഗ്ഗം
ഇവളെന്റെ  ചിരകാല.. പ്രേമസർവ്വസ്വം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nercha kumkuma