അങ്കം ജയിച്ചേ

അങ്കം ജയിച്ചേ...അങ്കം ജയിച്ചേ
കൊമ്പുകുഴൽവിളി പഞ്ചാരി
ആഹാ കൊമ്പുകുഴൽവിളി പഞ്ചാരി
മഞ്ചലൊരുക്കിയൊരാറാട്ട്
ആഹാ മഞ്ചലൊരുക്കിയൊരാറാട്ട്
തങ്കത്തിടമ്പെഴുന്നള്ളത്ത് മാനത്ത്
അമ്പാരിക്കുളി ആരംഭക്കൊടി
ആനപ്പുറത്ത് വരുന്നേ...
അങ്കം ജയിച്ചേ...അങ്കം ജയിച്ചേ

അങ്കം ജയിച്ചേ ജയിച്ചേ ജയിച്ചേ ഹൊയ് 
അന്തിവെയിൽ കച്ചകെട്ടിയ ചെമ്പട്ടു പന്തലിലൂടെ
ചങ്കുറച്ചു ചാടിവീണ പുത്തരിയങ്കത്തട്ടിൽ
വെള്ളിത്തളികയൊരുക്കി 
പള്ളിവാളൂരി ചുഴറ്റി
പന്ത്രണ്ടടവും പയറ്റി ജയിച്ചവനീ വഴിയെത്തുന്നേ
(അങ്കം ജയിച്ചേ...)

ചന്ദനച്ചാറൊഴുക്കിയ പഞ്ചമിപ്പൊയ്കയിലൂടെ 
തുള്ളിത്തെന്നി മുന്നിലെത്തിയ ചിത്തിര നൗകത്തട്ടിൽ 
പള്ളിക്കിടക്ക വിരിച്ചേ 
പൊന്നിൽ കുളിച്ചു കിടന്നേ 
പങ്കക്കുളിരും കിനാവും കൊതിച്ചവനീ വഴിയെത്തുന്നേ
(അങ്കം ജയിച്ചേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ankam jayiche