പെരുമത്തുടി കൊട്ടി വരുന്നേ
പെരുമത്തുടി കൊട്ടി വരുന്നേ
പുതുമക്കഥ പാടി വരുന്നേ
ഇടവഴിയും നടവഴിയും
നാടെല്ലാം പാടിയുണർത്തി
പതിരെല്ലാം പാറ്റിയെറിഞ്ഞേ
കതിരെല്ലാം കൂട്ടിയെടുത്തേ
പെരുമത്തുടി കൊട്ടി വരുന്നേ
പുതുമക്കഥ പാടി വരുന്നേ
മന്നാടിക്കോയിക്കൽ തറവാട്ടില് പൊന്നാങ്ങളമാർക്ക്
പൊന്നുങ്കുടംപോലെ പെങ്ങളാർച്ച
കുന്നത്തെ കൊന്നപ്പൂവല്ലവൾ
കസ്തൂരി മഞ്ഞൾ മുറിച്ചതുമല്ല
കൽക്കണ്ടമല്ല കരിക്കല്ല
നീലക്കരിമ്പല്ല കൂമ്പല്ല
മുള്ളുമുരിക്കിന്റെ മൂർച്ച നാവിൽ
കല്ലുളിക്കാന്തമുനകൾ കണ്ണിൽ
പെരുമത്തുടി കൊട്ടി വരുന്നേ
പുതുമക്കഥ പാടി വരുന്നേ
തറവാട്ടിലിന്ദ്രന്മാരൊത്തു കൂടി
ഉറുമിക്കു വായ്ത്തല തേച്ചു കൂട്ടി
കൊല്ലും കൊലയ്ക്കും കളമൊരുക്കി
വെല്ലുവിളിച്ചവർ നിന്നുപോലും
നല്ല നാടിന്റെ നടയ്ക്കലെന്നും
കണ്ണീരു വീണു നനഞ്ഞുപോലും
ചോരയ്ക്കു ചോര പരന്നൊഴുകി
നാടും നഗരവും തേങ്ങിപോലും
നന്മ തുടി കേട്ടുണർന്നു വായോ
മന്നാടി ദേശമുണർന്നു...വായോ
പെരുമത്തുടി കൊട്ടി വരുന്നേ
പുതുമക്കഥ പാടി വരുന്നേ
ഇടവഴിയും നടവഴിയും
നാടെല്ലാം പാടിയുണർത്തി
പതിരെല്ലാം പാറ്റിയെറിഞ്ഞേ
കതിരെല്ലാം കൂട്ടിയെടുത്തേ
പെരുമത്തുടി കൊട്ടി വരുന്നേ
പുതുമക്കഥ പാടി വരുന്നേ
പുതുമക്കഥ പാടി വരുന്നേ