തീയും കാറ്റും പോലെ
തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍
പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം..
പാതിരാവിന് കിടക്കയില്‍.. ശ്വേതബിന്ദുക്കളായ്
രോമരാജികള്‍ക്കു മുത്തണിയിക്കാം
തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍
പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം..
മേഘം.. പുതുമഴ പൊഴിയുകയായ്
ഭൂമീ...തളിരിട്ടു പുളയുകയായ് (2)
ആകാശക്കുടയുടെ താഴെ..
നാമൊന്നായ് തീരുമ്പോള്‍.. നീ
കണ്‍കവരുന്നൊരു താരുണ്യം
കിങ്ങിണി കെട്ടിയ ലാവണ്യം...
പൊന്നും പൂവും നമ്മള് തേടുന്നു
തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍
പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം..
പാതിരാവിന് കിടക്കയില്‍.. ശ്വേതബിന്ദുക്കളായ്
രോമരാജികള്‍ക്കു മുത്തണിയിക്കാം
തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍
പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം..
നാണം വളകളില്‍ ഉതിര്‍മണിയായ്..
ഈണം സിരകളില്‍ മധുമഴയായ്.. (2)
തീരാത്തൊരു ലഹരിയുമായ് നിന്
കാര്‍കൂന്തല്‍ പുഴയുടെ അരികില്‍..
കാവലിരുന്നാലെന്തു തരും..
കനവിന് മുത്തു നിനക്കു തരും..
മണ്ണും വിണ്ണും നമ്മള് നേടുന്നു...