കാറ്റും നിന്റെ പാട്ടും (D)

[jukebpx 3rd song]

കാറ്റും.. നിന്റെ  പാട്ടും
ഒരേ രാഗത്തില്‍.. ഒരേ താളത്തില്‍
തമ്മിലിഴുകിയൊഴുകിയൊരാ സന്ധ്യയില്‍..
ആറ്റിന്‍കരയിലോളം.. നിന്റെ കാഞ്ചന പാദസരവുമായ്‌
കൊഞ്ചി കുശലം ചൊല്ലിയോരാ.. സന്ധ്യയില്‍
നാം ആദ്യചുംബന ലഹരിയറിഞ്ഞൂ..
നാം ആദ്യാലിംഗന വ്യഥയിലലിഞ്ഞൂ..

കാറ്റും.. നിന്റെ  പാട്ടും..
കാറ്റും.. നിന്റെ  പാട്ടും
ഒരേ രാഗത്തില്‍.. ഒരേ താളത്തില്‍

ഇലകള്‍ ഇലത്താളമായീ
അലകള്‍ തകില്‍ മേളമേകീ  (2)
ദേവാലയ മണി നാദവും
ആ ത്രിസന്ധ്യ തന്‍ സങ്കല്പവും
ആദ്യമായ് നമ്മെ അഭിനന്ദിച്ചു ..
ആദ്യമായ് നമ്മെ അനുഗ്രഹിച്ചു

കാറ്റും.. നിന്റെ  പാട്ടും..
കാറ്റും.. നിന്റെ  പാട്ടും
ഒരേ രാഗത്തില്‍.. ഒരേ താളത്തില്‍..

നദിയിൽ ഓളങ്ങള്‍ പെരുകീ .
കഥയില്‍ വ്യതിയാനമായീ  (2)
തമ്പുരാട്ടി നിന്‍ പാട്ടെവിടെ ...
നിന്റെ കൊലുസിന്റെ ചിരിയെവിടെ..
എന്‍റെ സന്ധ്യകള്‍ തന്‍ കുങ്കുമം
കാര്‍കൊണ്ടലിന്റെ ചുഴിയില്‍ മാഞ്ഞുപോയി

കാറ്റും.. നിന്റെ  പാട്ടും..
കാറ്റും.. നിന്റെ  പാട്ടും
ഒരേ രാഗത്തില്‍.. ഒരേ താളത്തില്‍
തമ്മിലിഴുകിയൊഴുകിയൊരാ സന്ധ്യയില്‍..
ആറ്റിന്‍കരയിലോളം.. നിന്റെ കാഞ്ചന പാദസരവുമായ്‌
കൊഞ്ചി കുശലം ചൊല്ലിയോരാ.. സന്ധ്യയില്‍
നാം ആദ്യചുംബന ലഹരിയറിഞ്ഞൂ..
നാം ആദ്യാലിംഗന വ്യഥയിലലിഞ്ഞൂ..
കാറ്റും.. നിന്റെ  പാട്ടും..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaattum ninte paattum