ഓർമ്മ പെയ്യുകയായ് (F)

[jukebox 6th song]

ഓര്‍മ്മ പെയ്യുകയായ്
നിന്നോര്‍മ്മകള്‍ പെയ്യുകയായി (2)
ഇന്ദ്രനീല നിറം കവര്‍ന്നു
വളര്‍ന്നു വര്‍ഷ വനം... (2)
അംബരം പ്രണയാര്‍ദ്രമായ്‌
പുതു കവിതയെഴുതുകയായ്
ആശതന്‍ മറുരൂപമാം
മഴവില്ലു തെളിയുകയായ്...
ആദ്യ മുകില്‍ പുഷ്പങ്ങളായ്
നിന്നോര്‍മ്മ പെയ്യുകയായ്
ഓര്‍മ്മ പെയ്യുകയായ്...
നിന്നോര്‍മ്മകള്‍ പെയ്യുകയായി

അരുണ പീതനിറങ്ങളാടിയ
പഴയ താഴ്‌വരയില്‍ (2)
ജന്മസുകൃതം പോലെ നിന്‍..
കൗമാര കൗതുകങ്ങള്‍..
നീ നടന്നൊരു വഴിയിലെന്‍
കാല്പാടു തേങ്ങുമ്പോള്‍...
മഞ്ഞയരളി പൂക്കളാല്‍
നിന്‍ ഓര്‍മ്മ പൊഴിയുകയായ്‌
ഓര്‍മ്മ പെയ്യുകയായ്
നിന്നോര്‍മ്മകള്‍ പെയ്യുകയായി ...

ഇടവമായി വിശാഖമായി 
മയൂര വാഹനത്തില്‍... (2)
മുരുകവിഗ്രഹമാടി കേരള  താളലഹരികളില്‍...
വെളിയില്‍ നിന്നതപൂര്‍ണ്ണമായ് ഞാന്‍
കണ്ടതോര്‍ക്കുമ്പോള്‍..
തിമില തന്‍ ദ്രുതതാളമായ്..
നിന്നോര്‍മ്മ പിടയുകയായ് 

ഓര്‍മ്മ പെയ്യുകയായ്
നിന്നോര്‍മ്മകള്‍ പെയ്യുകയായി
ഓര്‍മ്മ പെയ്യുകയായ്
നിന്നോര്‍മ്മകള്‍ പെയ്യുകയായി....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ormma peyyukayaayi

Additional Info

അനുബന്ധവർത്തമാനം