അമ്മയ്ക്കൊരു താരാട്ട്

അമ്മയ്ക്കൊരു താരാട്ട് ..
കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌ (2)
ഈ ദുഃഖയാത്രയും മഹിതം.. മധുരം
അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
അമ്മയെന്‍ മടിയില്‍ കിടന്നാല്‍..
അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
അമ്മയെന്‍ മടിയില്‍ കിടന്നാല്‍
അമ്മയ്ക്കൊരു താരാട്ട്..
കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌..

സ്വന്തമല്ല ബന്ധമില്ലാ ...
എങ്കിലുമെന്‍ അമ്മയല്ലേ (2)
അക്ഷരപ്പാല്‍ പകര്‍ന്ന ദൈവമല്ലേ
നൊമ്പരങ്ങള്‍ പങ്കുവെച്ചാല്‍
എന്തെളുപ്പം ഈ യാനം..
എന്തനഘം ഈ സഹനം..
അമ്മയ്ക്കൊരു താരാട്ട് ...
കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌..

ജീവന്‍ തന്നെ അമൃതമാക്കും
ഭാവഗീതം അമ്മയല്ലേ.. (2)
ഉള്ളും ഉടലുമുരുകും ഉണ്മയല്ലേ  
പെറ്റ മക്കള്‍ അന്യരായാല്‍... 
പേറ്റു നോവിനെന്തു മൂല്യം
അമ്മ പാഴിരുളില്‍ കേഴുമമ്പലം...
പാഴിരുളില്‍ കേഴുമമ്പലം... 

അമ്മയ്ക്കൊരു താരാട്ട് ...
കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌
ഈ ദുഃഖയാത്രയും മഹിതം.. മധുരം
അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
അമ്മയെന്‍ മടിയില്‍ കിടന്നാല്‍...
അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
അമ്മയെന്‍ മടിയില്‍ കിടന്നാല്‍
അമ്മയ്ക്കൊരു താരാട്ട്...
കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
ammaykkoru tharatt

Additional Info

അനുബന്ധവർത്തമാനം