ഭൂമിദേവി പുഷ്പിണിയായി
ഭൂമിദേവി പുഷ്പിണിയായി
കാമദേവനുത്സവമായി
ഉത്സവമായി ഉത്സവമായ്
മദിരോത്സവമായി (ഭൂമി..)
നെറ്റിയിൽ മൃഗമദതിലകമിട്ടു
മുറ്റം നിറയെ പൂവിട്ടു
തങ്കനൂപുരമിട്ടു - താമരഞൊറി വെച്ചൂ
മംഗല്യപ്പുടവ ഞൊറിഞ്ഞുടുത്തു - ദേവി
ഞൊറിഞ്ഞുടുത്തു (ഭൂമി..)
വെള്ളിത്തളികയും വാൽക്കണ്ണാടിയും
വർണ്ണപുഷ്പാഭരണവുമായ്
വന്നൂ സന്ധ്യകളുർവശി മേനക
രംഭ തിലോത്തമമാർ
വണ്ടുകൾ വലംപിരി ശംഖു വിളിച്ചു
വണ്ണാത്തിക്കിളി കുരവയിട്ടു
മുത്തോലക്കുടക്കീഴിൽ - മുല്ലപ്പൂവമ്പുമായി
ഉത്സവപന്തലിൽ മദനനെത്തീ - സഖീ
മദനനെത്തീ ( ഭൂമി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Bhoomi Devi pushpiniyayi
Additional Info
ഗാനശാഖ: