നഷ്ടപ്പെടുവാൻ വിലങ്ങുകൾ

തൊഴിലാളി യൂണിയൻ - സിന്ദാബാദ് 
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ 
കിട്ടാനുള്ളതു പുതിയൊരുലോകം 
പുതിയൊരുലോകം
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ 
കിട്ടാനുള്ളതു പുതിയൊരുലോകം 
പുതിയൊരുലോകം

തൊഴിലാളി - ഇതു തൊഴിലാളി 
പിറന്ന നാടിന്‍ ജീവിതഖനിയിലെ തൊഴിലാളി
തൊടുന്നതെല്ലാം പൊന്നാക്കും തൊഴിലാളി 
തൊഴിലാളി - തൊഴിലാളി
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ 
കിട്ടാനുള്ളതു പുതിയൊരുലോകം 
പുതിയൊരുലോകം
യൂണിയന്‍ സിന്ദാബാദ്‌ 

മര്‍ദ്ദിതരില്ലാത്ത ലോകം 
ദുഖിതരില്ലാത്ത ലോകം 
നമുക്കു നേടിയെടുക്കനുള്ളത്‌ 
നന്മ നിറഞ്ഞൊരു ലോകം 
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ 
കിട്ടാനുള്ളതു പുതിയൊരുലോകം 
പുതിയൊരുലോകം
യൂണിയന്‍ സിന്ദാബാദ്‌ 

കൊടികളുമായ്‌ ചെങ്കൊടികളുമായ്‌ 
വരുന്നു നങ്ങള്‍ ഫാക്ടറി വാതില്‍ തുറന്നു തരൂ
വിതച്ചു കൊയ്യാന്‍ ഞങ്ങള്‍ക്കൊരുപിടി മണ്ണുതരൂ 
മണ്ണുതരൂ -  മണ്ണുതരൂ
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ 
കിട്ടാനുള്ളതു പുതിയൊരുലോകം 
പുതിയൊരുലോകം
യൂണിയന്‍ സിന്ദാബാദ്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nashtappeduvaan vilangukal

Additional Info

അനുബന്ധവർത്തമാനം