തൊട്ടു തൊട്ടില്ല

തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല
മൊട്ടിട്ടുവല്ലോ മേലാകെ
മൊട്ടു വിരിയുമ്പോൾ മുത്തു കൊഴിയുമ്പോൾ
മുത്തായ മുത്തൊക്കെ ഞാനെടുക്കും
(തൊട്ടു)

കൈ നഖവും കടിച്ചു കൊണ്ടെപ്പൊഴും നീ
കണ്ടാൽ ഓടി ഒളിയ്ക്കും നീ കണ്ടാൽ ഓടിയൊളിയ്ക്കും
എന്നിൽ നിന്നെത്ര നാൾ എത്ര നാൾ ചുണ്ടിലെ
മുന്തിരി തേൻ കുടം മൂടി വെയ്ക്കും
തേൻ കുടം മൂടി വെയ്ക്കും
നീ എത്ര നാൾ മൂടി വെയ്ക്കും
(തൊട്ടു)

വണ്ടിനു വന്നുമ്മ തരാൻ വിടർന്നതല്ലെ
നിന്റെ നുണക്കുഴി പൂക്കൾ
ഈ നിന്റെ നുണക്കുഴി പൂക്കൾ
ഏന്നിൽ നിന്നെത്ര നാൾ എത്ര നാളോമനെ
നിന്നിലെ നാണം മറച്ചു വെയ്ക്കും
നാണം മറച്ചു വെയ്ക്കും
നീ എത്ര നാൾ മറച്ചു വെയ്ക്കും
(തൊട്ടു)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thottu Thottilla