ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍

ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍
താമരക്കുമ്പിളില്‍ പനിനീര്
ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോകുമ്പിള്‍ കണ്ണീര് - മണ്ണിനോരോ
കുമ്പിള്‍ കണ്ണീര്
(ഓമനത്തിങ്കൾ...)

വൃശ്ചികമാസത്തില്‍ മാനത്തെക്കുഞ്ഞിന്
വെള്ളോട്ടുപാത്രത്തില്‍ പാല്‍ക്കഞ്ഞി (2)
കണ്ണീരുപ്പിട്ട് കാണാത്തവറ്റിട്ട് 
കര്‍ക്കടകത്തില്‍ കരിക്കാടി
കര്‍ക്കടകത്തില്‍ കരിക്കാടി
ഒന്നുറങ്ങൂ ഒന്നുറങ്ങൂ 
പൊന്നുഷസ്സ് കണികണ്ടുണരാന്‍
ഒന്നുറങ്ങൂ... 
(ഓമനത്തിങ്കൾ...)

വൈശാഖപൗര്‍ണ്ണമി തീര്‍ത്തുകൊടുത്തത്
വെള്ളാരം കല്ലിന്റെ കൊട്ടാരം (2)
കൊട്ടാരക്കെട്ടില്‍ ബലിയിടാന്‍ വന്നത്
കര്‍ക്കടകത്തിലമാവാസി
കര്‍ക്കടകത്തിലമാവാസി
ഒന്നുറങ്ങൂ ഒന്നുറങ്ങൂ 
പൊന്നുഷസ്സ് കണികണ്ടുണരാന്‍
ഒന്നുറങ്ങൂ... 
(ഓമനത്തിങ്കൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Omanathinkalin Onam

Additional Info

അനുബന്ധവർത്തമാനം