പ്രഭാത ഗോപുരവാതിൽ തുറന്നു
ആ...
പ്രഭാതഗോപുര വാതില്‍ തുറന്നു
പണ്ടു മനുഷ്യന്‍ വന്നൂ
വിശ്വപ്രകൃതി വെറും കൈയ്യോടെ
വിരുന്നു നല്‍കാന്‍ നിന്നു
(പ്രഭാത...)
കോടിയുഗങ്ങള്‍ക്കകലെ കാലംകൂടി ജനിക്കും മുന്‍പേ
സൂര്യനില്‍ നിന്നൊരു ചുടുതീക്കുടമായ്
ശൂന്യാകാശ സരസ്സില്‍ .....
ശൂന്യാകാശ സരസ്സില്‍
വീണു തണുത്തു കിടന്നു മയങ്ങി ഉണര്‍ന്നവളല്ലോ ഭൂമി
വായുവിലീറന്‍ ജീവകണങ്ങളെ വാരിച്ചൂടിയ ഭൂമി
അന്നു മനുഷ്യന്‍ തീര്‍ത്തു ഭൂമിയില്‍
ആയിരമത്ഭുത ശില്‍പ്പങ്ങള്‍
അളകാപുരികള്‍ - മധുരാപുരികള്‍
കലയുടെയമരാവതികള്‍
അഷ്ടൈശ്വര്യ സമൃദ്ധികള്‍ ചൂടി
അനശ്വരയായി ഭൂമി
സങ്കല്‍പ്പത്തിനു ചിറകുകള്‍ കിട്ടി
സനാഥയായി ഭൂമി
മന്നിലെ ജീവിത ഖനികളില്‍ മുഴുവന്‍
പൊന്നു വിളഞ്ഞതു കാണ്‍കെ
സൂര്യന്‍ കോപം കൊണ്ട് ജ്വലിച്ചു
ശുക്രനു കണ്ണ് ചുവന്നു
ഭൂമിയെ വന്നു വലംവച്ചൊരുനാള്‍
പൂന്തിങ്കള്‍ക്കല പാടീ
പറഞ്ഞയയ്ക്കൂ ദേവി
മനുഷ്യനെയൊരിക്കല്‍ ഇതിലെ കൂടി
പ്രഭാതഗോപുര വാതില്‍ തുറന്നു
പണ്ടു മനുഷ്യന്‍ വന്നൂ
വിശ്വപ്രകൃതി വെറും കൈയ്യോടെ
വിരുന്നു നല്‍കാന്‍ നിന്നു