ഞാറ്റുവേലപ്പൂക്കളേ

ആ....ഓ...ലാലാ ലാ....
ഞാറ്റുവേലപ്പൂക്കളേ പൂക്കളേ
കാറ്റു വന്ന് കാതിൽചൊല്ലിയ
കടംകഥ പറയൂ കടംകഥ പറയൂ
(ഞാറ്റുവേലപ്പൂക്കളേ..)

ഞാൻ പറയാം പിള്ളേ ഞാൻ പറയാം
ഞാവൽമരപ്പൂന്തണലിൽ
കാമദേവന്റെ മെതിയടികൾ
കണ്ടുപോയ് കണ്ടുപോയ് - അവൾ
കണ്ടുപോയ് (ഞാറ്റുവേലപ്പൂക്കളേ..)

കർപ്പൂരക്കുളിർമലയുടെ പൊന്നരക്കെട്ടിൽ
കൈചുറ്റി ചേർന്നുറങ്ങണ കാട്ടരുവീ
നിൻ മുടിയിലീ പൂമഴകൾ പെയ്തതാര്
നിന്റെ ഈറൻ ഒന്നരമുണ്ടുലച്ചതാര് ആര് ആര്
കാമദേവൻ കാമദേവൻ കാമദേവൻ
(ഞാറ്റുവേലപ്പൂക്കളേ..)

വെള്ളാരം വെയിലൊലിക്കണ താഴ്വരക്കാട്ടിൽ
അല്ലിപ്പൂമ്പന്തടിക്കണ വള്ളിയമ്മേ
നിൻ ചൊടിയിലെ മുന്തിരിത്തേൻ
നുകർന്നതാര് - നിന്റെ നെഞ്ചിലെ സ്വപ്ന-
ബന്ധം കവർന്നതാര് ആര് ആര്
കാമദേവൻ കാമദേവൻ കാമദേവൻ
(ഞാറ്റുവേലപ്പൂക്കളേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njaattuvelappookkale

Additional Info

Year: 
1976

അനുബന്ധവർത്തമാനം