ചന്ദ്രമദം പിഴിഞ്ഞെടുത്തു (ഫീമെയിൽ)

ആ..ആഹ..ആഹ..
ചന്ദ്രമദം പിഴിഞ്ഞെടുത്തു പ്രകൃതിയൊരു
ചന്ദനപ്പൊയ്ക തീർത്തു
അഴകൊഴുകും ആ ചന്ദനപ്പൊയ്കയിൽ
കുളിർന്നു കുളിർന്നു പൂത്തോരിന്ദീ-
വരത്തിൽ നീ ജനിച്ചു
സൗന്ദര്യസർവസ്വമേ നീ ജനിച്ചൂ

പുത്തിലഞ്ഞി മണം ഉന്മാദമുണർത്തും
പാമ്പിൻ കാവുകൾക്കരികിൽ നിന്റെ
പാമ്പിൻ കാവുകൾക്കരികിൽ
സ്വർണ്ണക്കലപ്പയുടെ വിരലു കൊള്ളാത്തൊരു
മണ്ണിലെ കതിർക്കൊടിപോലെ നിന്റെ
മദാലസ യൗവനം വളർന്നൂ
അതു ഞാൻ കണ്ടു നിന്നൂ
എനിക്കോ മറ്റൊരാൾക്കോ ഈ
ഏകാന്ത തന്ത്രിയിലെ അപൂർവരാഗം

വാസരാന്തസ്വപ്നങ്ങൾ വർണ്ണചിത്രം വരയ്ക്കും
വഴിയമ്പലങ്ങൾക്കരികിൽ എന്റെ
വഴിയമ്പലങ്ങൾക്കരികിൽ
പുത്തൻ പൂവമ്പിന്റെ നഖരേഖ തെളിയും
മുത്തണിക്കവിൾത്തടമാകെ നിന്റെ
അചുംബിത ലജ്ജകൾ ചുവന്നൂ
അതു ഞാൻ കണ്ടു നിന്നൂ
എനിക്കോ മറ്റൊരാൾക്കോ ഈ
ഏകാന്തതന്ത്രിയിലെ അപൂർവരാഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandramdam Pizhinjeduthu (Female)

Additional Info

Year: 
1976

അനുബന്ധവർത്തമാനം