ചന്ദ്രമദം പിഴിഞ്ഞെടുത്തു
ചന്ദ്രമദം പിഴിഞ്ഞെടുത്തു പ്രകൃതിയൊരു
ചന്ദനപ്പൊയ്ക തീർത്തു
അഴകൊഴുകും ആ ചന്ദനപ്പൊയ്കയിൽ
കുളിർന്നു കുളിർന്നു
പൂത്തോരിന്ദീവരത്തിൽ നീ ജനിച്ചു
സൗന്ദര്യസർവസ്വമേ നീ ജനിച്ചൂ
പുത്തിലഞ്ഞി മണം ഉന്മാദമുണർത്തും
പാമ്പിൻ കാവുകൾക്കരികിൽ നിന്റെ
പാമ്പിൻ കാവുകൾക്കരികിൽ
സ്വർണ്ണക്കലപ്പയുടെ വിരലു കൊള്ളാത്തൊരു
മണ്ണിലെ കതിർക്കൊടി പോലെ നിന്റെ
മദാലസ യൗവനം വളർന്നൂ
അതു ഞാൻ കണ്ടു നിന്നൂ
എനിക്കോ മറ്റൊരാൾക്കോ ഈ
ഏകാന്ത തന്ത്രിയിലെ അപൂർവരാഗം
വാസരാന്തസ്വപ്നങ്ങൾ വർണ്ണചിത്രം വരയ്ക്കും
വഴിയമ്പലങ്ങൾക്കരികിൽ എന്റെ
വഴിയമ്പലങ്ങൾക്കരികിൽ
പുത്തൻ പൂവമ്പിന്റെ നഖരേഖ തെളിയും
മുത്തണിക്കവിൾത്തടമാകെ നിന്റെ
അചുംബിത ലജ്ജകൾ ചുവന്നൂ
അതു ഞാൻ കണ്ടു നിന്നൂ
എനിക്കോ മറ്റൊരാൾക്കോ ഈ
ഏകാന്ത തന്ത്രിയിലെ അപൂർവരാഗം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandramdam pizhinjeduthu
Additional Info
Year:
1976
ഗാനശാഖ: