മല്ലീശരന്റെ മലരേ

മല്ലീശരന്റെ മലരേ മലരേ മലരേ
മാലേയപ്പൂങ്കുളിരേ
മാനസഗംഗയിൽ കുളിച്ചു നിൽക്കും
മാദകമേനി തഴുകട്ടെ -ഞാൻ
പുണരട്ടെ ഒന്നു പുണരട്ടെ
മല്ലീശരന്റെ മലരേ മലരേ മലരേ

കന്യാപുഷ്പം അണിഞ്ഞൊരുങ്ങിയ
കന്നിമാസ നിലാവേ
കന്യാപുഷ്പം അണിഞ്ഞൊരുങ്ങിയ
കന്നിമാസ നിലാവേ - എന്റെ
മാറിൽ ചായും മുറപ്പെൺപൂവിനെ
മാടിവിളിക്കരുതേ - അരുതേ
മാടിവിളിക്കരുതേ ആഹാഹഹാ...
മല്ലീശരന്റെ മലരേ മലരേ മലരേ

കളഭം ചൂടി കാവിൽ വരുമ്പോൾ
കാൽപ്പെരുമാറ്റം കേട്ടിട്ടോ
കളഭം ചൂടി കാവിൽ വരുമ്പോൾ
കാൽപ്പെരുമാറ്റം കേട്ടിട്ടോ - ഈ
പൂവനങ്ങൾ പൂ പൊഴിച്ചത്
പ്രേമനിർവൃതിയോ രാഗ-
പഞ്ചമിയോ - അതു
സ്നേഹനിർഝരിയോ ആഹഹാഹ..

മല്ലീശരന്റെ മലരേ മലരേ മലരേ
മാലേയപ്പൂങ്കുളിരേ
മാനസഗംഗയിൽ കുളിച്ചു നിൽക്കും
മാദകമേനി തഴുകട്ടെ ഞാൻ
പുണരട്ടെ ഒന്നു പുണരട്ടെ
മല്ലീശരന്റെ മലരേ മലരേ മലരേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Malleesharante malare

Additional Info

Year: 
1976

അനുബന്ധവർത്തമാനം