മനസ്സും മനസ്സും അടുത്തു

മനസ്സും മനസ്സും അടുത്തു
മിഴികളും മിഴികളും ഇടഞ്ഞു
മറ്റാരുമറിയാതെ നാമിരുവരും
ഒരു മായാലോകം തീര്‍ത്തു 
(മനസ്സും..)

കണ്ണിലെ - കണ്ണിലെ കള്ളത്താക്കോല്‍ കൊണ്ടെന്റെ
കരളു തുറന്നെടുത്ത നിധിയെവിടേ 
ഉള്ളിലിരിക്കുമൊരലമാരയില്‍ ഞാന്‍
ഒളിച്ചു വെച്ചൂ - നിധി ഒളിച്ചു വെച്ചൂ 
(മനസ്സും..)

ഉള്ളിലേ- ഉള്ളിലേ പൊന്നലമാര തുറക്കണം
കള്ളനെയെനിക്കിന്നു പിടിക്കേണം
കാണാപ്രേമച്ചങ്ങലയാലേ
വിലങ്ങുവെയ്ക്കൂ - കൈയ്യിൽ വിലങ്ങുവെയ്ക്കൂ 

മനസ്സും മനസ്സും അടുത്തു
മിഴികളും മിഴികളും ഇടഞ്ഞു
മറ്റാരുമറിയാതെ നാമിരുവരും
ഒരു മായാലോകം തീര്‍ത്തു 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Manassum manassum

Additional Info

Year: 
1969

അനുബന്ധവർത്തമാനം