കണ്ടു കൊതിച്ചൂ

കണ്ടൂ - കൊതിച്ചൂ - കണ്ണുകള്‍ തുടിച്ചൂ
അവനു ഞാന്‍ കൊടുത്ത മാതളപ്പഴത്തി-
ന്നകവും പുറവും തുടുത്തൂ 
കണ്ടൂ - കൊതിച്ചൂ - കണ്ണുകള്‍ തുടിച്ചൂ

മുത്തുപോലുള്ള കൈനഖത്താലതിന്‍ 
ഞെട്ടിലവന്‍ നുള്ളി
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍കൊണ്ടൊരു
മുത്തമവന്‍ നല്‍കീ 

അല്ലികളില്‍ - അല്ലികളില്‍
അമൃതം തുളുമ്പീ - തുളുമ്പീ 
മാറില്‍ മറ്റൊരു മധുരവികാരം
വാരിത്തൂകി സിന്ദൂരം 

വീട്ടിലൊറ്റക്കു കാത്തിരിക്കുമ്പോള്‍
വീണ്ടുമവന്‍ വരുമോ
പതുക്കെ ചെവിയില്‍ ഞാന്‍
പണ്ടുചോദിച്ചതു പകരമവന്‍ തരുമോ 

കണ്ടൂ - കൊതിച്ചൂ - കണ്ണുകള്‍ തുടിച്ചൂ
അവനു ഞാന്‍ കൊടുത്ത മാതളപ്പഴത്തി-
ന്നകവും പുറവും തുടുത്തൂ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kandu kothichu

Additional Info

Year: 
1969

അനുബന്ധവർത്തമാനം