കണ്ണെന്റെ മുഖത്തോട്ട്

കണ്ണെന്റെ മുഖത്തോട്ട് കഴുത്തൊരല്പമിടത്തൊട്ട്
സ്റ്റെഡി - സ്റ്റെഡി വൺ ടൂ ത്രീ താങ്ക് യൂ

കമ്പിയഴിക്കകത്ത് പകലിരുന്നുറങ്ങുന്ന
കമ്പിളി പുതച്ചൊരു മൂപ്പീന്നേ - ഈ
വയസ്സുകാലത്ത് തന്നെ പ്രേമിച്ച
ചെറുപ്പക്കാരിപ്പെണ്ണെവിടെ
പെറ്റുകിടക്കണു പെറ്റു കിടക്കണു
മറ്റൊരു കൂട്ടിൽ
(കണ്ണെന്റെ..)

ഹൗ ഡൂ യൂ ഡൂ - ഹൗ ഡൂ യൂ ഡൂ
ആഫ്രിക്കൻ ചിമ്പാൻസി 
ഫാമിലിയിപ്പോൾ ഇൻഡ്യയിലാണോ
ഫോറിനിലാണോ 
(കണ്ണെന്റെ..)

അമ്പതു കൊല്ലമായി മൃഗങ്ങളെ മെരുക്കി
ശമ്പളം വാങ്ങുന്ന വാച്ചറിക്കാ - ഈ
കഴുത്തിനു ചുറ്റും നാക്കുള്ള പെണ്ണിനെ
മെരുക്കിത്തരുവാനെന്തു വേണം
പള്ളിയാണേ പടച്ചോനാണേ ഞമ്മക്ക് പറ്റൂല്ല
(കണ്ണെന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannente mukhathott

Additional Info

Year: 
1969

അനുബന്ധവർത്തമാനം