കിലുകിലുക്കാം കിളിയുടെ വീട്

കിലുകിലുക്കാം കിളിയുടെ വീട്‌ 
കുളിരാറ്റും കടവിലെ വീട്‌ 
മഴവില്ലിൻ പീലികൾ കൊണ്ടതു 
മേയാൻ വന്നവനെതിലെ പോയ്‌ 
(കിലുകിലു..)
ഓയ്‌ - ഓയ്‌ - എതിലെ പോയ്‌ 

അവനിരിക്കാൻ പലകയിട്ടു 
അവനു കുടിക്കാൻ കരിക്കിട്ടു 
മാർ നിറയും രോമാഞ്ചവുമായ്‌ 
ഞാനവനെ എതിരേറ്റു (2)
(കിലുകിലു..) 

കൊടുത്ത പലകയിലിരുന്നില്ല 
കരിക്കെടുത്തു കുടിച്ചില്ല 
അടുക്കളത്തളത്തിലേ-
ക്കവനെ വിളിച്ചിട്ടു വന്നില്ല (2)
(കിലുകിലു..) 

അവനുണ്ണാൻ അരി വച്ചു 
അവനു കിടക്കാൻ പായ്‌ വിരിച്ചു 
കാലത്തെ പോകാമെന്നു 
കണ്ണുകളാൽ അറിയിച്ചു (2)
(കിലുകിലു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilukilukkaam kili

Additional Info

Year: 
1969

അനുബന്ധവർത്തമാനം